Kozhikode
കോട്ടപ്പറമ്പ് ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് പ്രവര്‍ത്തനക്ഷമമായി കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനവും ഓപ്പറേഷന്‍ തിയറ്ററും സജ്ജം

കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കോവിഡ് വാര്‍ഡ് പ്രവര്‍ത്തനക്ഷമമായി. നവീകരിച്ച കോവിഡ് വാര്‍ഡ് തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍മിച്ച 50 ബെഡുള്ള എം.സി.എച്ച് കെട്ടിടത്തില്‍ കോവിഡ് പോസിറ്റീവായ ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാര്‍ഡും ലേബര്‍ സ്യൂട്ടും ഓപ്പറേഷന്‍ തിയേറ്ററുമാണ് സജ്ജമാക്കിയത്.
കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനത്തിന്റെയും ഓപ്പറേഷന്‍ തിയറ്ററിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കെ.എസ്.ടി.എ യുടെ അരികിലുണ്ട് അധ്യാപകര്‍’ എന്ന പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചെലവിലാണ് കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം വാര്‍ഡില്‍ സ്ഥാപിച്ചത്.






