Thamarassery

പെട്രോൾ വില വർധന മഷിക്കുപ്പിയിൽ പെട്രോൾ വാങ്ങി പ്രതിഷേധിച്ച് എസ് എസ് എഫ്

താമരശ്ശേരി : പെട്രോൾ വില വർദ്ധനവിനെതിരെ താമരശ്ശേരിയിലെ വിവിധ പെട്രോൾ പമ്പുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് എസ് എസ് എഫ്. പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി എത്തിയാണ് എസ് എസ് എഫ് വേറിട്ട സമര പരിപാടി നടത്തിയത്. ഡിവിഷൻ പരിധിയിലെ മുഴുവൻ പെട്രോൾ പമ്പുകളിലും സമരപരിപാടി നടന്നു. പെട്രോൾ- ഡീസൽ വില സെഞ്ച്വറിയും കടന്ന് മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് എസ് എസ് എഫ് സമരം നടത്തിയത്.

ഇന്ധന വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം പ്രയാസത്തിലാക്കിയെന്ന് സമരം അഭിപ്രായപെട്ടു. ഡിവിഷൻ തല ഉദ്ഘാടനം പരപ്പൻ പൊയിലിൽ നടന്നു. ഡിവിഷൻ നേതാക്കളായ ഫുളൈൽ സഖാഫി വടക്കുമുറി, മൻസൂർ സഖാഫി പരപ്പൻ പൊയിൽ, ആഷിഖ് സഖാഫി കട്ടിപ്പാറ, ആഷിഖ് ഈർപോണ, തമീം അണ്ടോണ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button