Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ പാമ്പിഴഞ്ഞപാറയിൽ നടത്തപ്പെട്ട 50 പേരുടെ ആർ.ട്ടി. പി.സി.ആർ ടെസ്റ്റിൽ 13 പേർ പോസിറ്റീവ് ആയി.
പഞ്ചായത്ത് പ്രദേശത്ത് ഇന്ന് മറ്റ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വച്ച് ഇന്ന് അഞ്ചു പേരുടെ ആന്റിജൻ ടെസ്റ്റ്, എല്ലാം നെഗറ്റീവ്. 49 പേർ ആർ.ട്ടി. പി.സി.ആർ ടെസ്റ്റ് ചെയ്തു.

ഇന്നത്തെ പോസിറ്റീവ് വാർഡ്‌ അടിസ്ഥാനത്തിൽ..
വാർഡ്‌ 7, 8 — 14 ഒരാൾ വീതം.
വാർഡ്‌ 9, 13 — 5 പേർ വീതം.

ഇന്ന് 9 പേർ രോഗമുക്തി നേടി. ഇപ്പോൾ പഞ്ചായത്ത് പ്രദേശത്ത് 116
പേർ ചികിത്സയിലുണ്ട്. ഇവരിൽ 18 പേർ വിവിധ ആശുപത്രികളിൽ ആണ്. ബാക്കിയുള്ളവർ വീടുകളിലും ചികിത്സയിലുണ്ട്.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് 103 പേർക്ക് കൊവിഡ് വാക്സിൻ നൽകി.

നാളെ ചേപ്പിലങ്ങോട് സാംസ്കാരിക നിലയത്തിൽ വച്ച് കോവിഡ് ടെസ്റ്റ് ഉണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button