Thiruvambady

തിരുവമ്പാടിയിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു പി സ്‌കൂളിൽ വച്ച് നടത്തിയ 70 പേരുടെ ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവായ അഞ്ച് പേർ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 99 പേരുടെ ആർ ടി പി സി ആർ ടെസ്റ്റും ഇന്ന് നടത്തി. നിലവിൽ 104 പേർ ചികിത്സയിൽ കഴിയുന്നു. നാളെ കാളിയാമ്പുഴ സാംസ്‌ക്കാരിക നിലയത്തിൽ വച്ച് 150 പേരുടെ ആന്റിജൻ/ആർ ടി പി സി ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. വാർഡ് 14ൽ 2 പേർക്കും വാർഡ് 16ൽ 3 പേർക്കും വാർഡ് 7, 15, 17 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button