Thiruvambady

തിരുവമ്പാടിയിലെ മാലിന്യപ്രശ്നം- എൽ ഡി എഫ് പ്രതിഷേധം മാറ്റിവെച്ചു

തിരുവമ്പാടി: തിരുവമ്പാടിയിലെ രൂക്ഷമായ മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ നടത്താനിരുന്ന പ്രതിഷേധ ശൃംഖല മാറ്റിവെച്ചു.

എൽ ഡി എഫ് പഞ്ചായത്ത് കമ്മറ്റി കോഴിക്കോട് ജില്ലാ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ശുചിത്വ കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, കുടുംബശ്രീ കോഡിനേറ്റർ, ബി ഡി ഓ, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനീയർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ, കെ എം മുഹമ്മദലി, അപ്പു കോട്ടയിൽ തുടങ്ങിയവർ ഇന്ന് സ്ഥലം സന്ദർശിക്കുകയും എൽ ഡി എഫ് നൽകിയ പരാതിക്ക് ആധാരമായ കാര്യങ്ങളിൽ ഏതാനും തീരുമാനങ്ങൾ എടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്.

പ്രതിഷേധങ്ങളുടെ ഭാഗമായി സൂപ്പർ എം ആർ എഫ് പ്ലാന്റിലെയും പരിസരത്തെയും മാലിന്യങ്ങൾ രണ്ടാഴ്ചക്കകം നീക്കംചെയ്യുന്നതിന് നിറവിനെയും, ക്ലീൻ കേരള മിഷനെയും ചുമതലപ്പെടുത്തുകയും ഹരിത കർമ്മസേന വീടുകളിൽ നിന്നും ശേഖരിച്ച് വഴിയരുകിൽ സൂക്ഷിച്ചിരുന്ന മാലിന്യങ്ങൾ രണ്ടാഴ്ചക്കകം നീക്കം ചെയ്യുന്നതിനും തീരുമാനമായി.

Related Articles

Leave a Reply

Back to top button