Thiruvambady

പഞ്ചായത്ത് ലൈബ്രറിയുമായി ബന്ധപ്പെട്ട എൽ ഡി എഫ് വാദം വിഷയ ദാരിദ്ര്യം മൂലമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

തിരുവമ്പാടി: കോവിഡ് മഹാമാരി മൂലം ഗ്രാമ പഞ്ചായത്ത് ഓഫീസിൻ്റെ പ്രവർത്തനം പോലും നിർത്തിവെച്ച ഘട്ടത്തിൽ പഞ്ചായത്ത് ലൈബ്രറി തുറന്നില്ലെന്ന എൽ ഡി എഫ് വാദം വിഷയ ദാരിദ്യം മൂലമാണെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമാൻ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സമാശ്വാസ പ്രവർത്തനങ്ങളും രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങുളും ആഴ്ച്ചയിൽ അഞ്ച് ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ ടെസ്റ്റ് ക്യാമ്പും കുറ്റമറ്റ രീതിയിൽ നടക്കുന്ന തിരുവമ്പാടിയിൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നിരന്തരം വില കുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്ന എൽ ഡി എഫ് അഞ്ച് വർഷം മുമ്പ് ഇപ്പോൾ ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എടുത്ത നിലപാടുകൾ എത്രത്തോളം കാര്യക്ഷമമായിരുന്നു എന്ന് ഓർക്കുന്നത് നല്ലതാണെന്ന് വൈസ്‌ പ്രസിഡന്റ് പ്രതിപാദിച്ചു.

പഞ്ചായത്ത് ലൈബ്രറി തുറക്കാത്തത് കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിലാണെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുന്ന പക്ഷം ലൈബ്രറിയും മറ്റും പൂർണ്ണമായ് തുറക്കുമെന്നും ജനങ്ങളുമായി ബന്ധപ്പെട്ട നിരവധി അത്യാവശ്യ സംവിധാനങ്ങൾ പോലും മാസങ്ങളായി അടഞ്ഞുകിടക്കുകയാണെന്നത് വിമർശകർ മറക്കരുതെന്നും യഥാർത്ഥ്യങ്ങളെ മറച്ചു പിടിച്ച് എൽ ഡി എഫ് നടത്തുന്ന ഇത്തരം ആരോപണങ്ങൾ ജനം തള്ളികളയണമെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button