Kodanchery

കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകിയില്ല: കോടഞ്ചേരി കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി

കോടഞ്ചേരി: തുഷാരഗിരി, വട്ടച്ചിറ, ചിപ്പിലിത്തോട്, മരുതിലാവ് പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ആഴ്ചകളോളം തമ്പടിച് കൃഷിക്കാരുടെ കാർഷികവിള നശിപ്പിക്കുകയും വീട്ടുമുറ്റത്ത് വരെ ആനക്കൂട്ടം സ്വൈര്യ വിഹാരം നടത്തി കൃഷിഭൂമി നശിപ്പിക്കുകയും ചെയ്തിട്ടും കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകാത്ത വനംവകുപ്പിൽ നടപടിയിൽ പ്രതിഷേധിച്ച് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. കൃഷിക്കാർക്ക് നൽകുന്ന തുച്ഛമായ നഷ്ടപരിഹാരത്തുക അടിയന്തരമായി വർധിപ്പിക്കണമെന്നും വന്യമൃഗം ശല്യം തടയാൻ ശ്വാശ്വത നടപടി സ്വീകരിക്കണമെന്നും.

കൃഷിഭൂമിയും വനാതിർത്തി യും തമ്മിൽ സോളാർ ഫെൻസിംഗ് നടത്തി വേർതിരിച്ച് വനംവകുപ്പ് വാച്ചർമാരെ വനാതിർത്തിയിൽ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക് ഡോൺ മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, നെല്ലിപ്പൊയിൽ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേ മുറിയിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജി എലി വാലുങ്കൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബേബി കോട്ടു പള്ളി, ജോർജ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button