Kozhikode

ജൂനിയർ ഡോക്ടർമാർ ഇന്നുമുതൽ സമരത്തിലേക്ക്

കോഴിക്കോട്: 60 ദിവസമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന ജൂനിയർ ഡോക്ടർമാർ ബുധനാഴ്ചമുതൽ സമരത്തിലേക്ക് നീങ്ങുമെന്ന് ഹൗസ് സർജൻസ് അസോസിയേഷൻ അറിയിച്ചു.

കോവിഡ് ഡ്യൂട്ടിയടക്കം എല്ലാ എമർജൻസി സർവീസുകളിൽനിന്നും വിട്ടുനിൽക്കും. ഏപ്രിൽ 24-ന് നോൺ അക്കാദമിക് ജൂനിയർ െറഡിഡന്റ്‌സ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചതിനുശേഷം ഇതുവരെ ആനുകൂല്യമൊന്നും ലഭിച്ചിട്ടില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

18-ന് മുമ്പേ ശമ്പളം ലഭിച്ചില്ലെങ്കിൽ സമരംചെയ്യുമെന്ന് പ്രിൻസിപ്പലിന് നോട്ടീസ് നൽകിയതിനെത്തുടർന്നുനടന്ന ചർച്ചയിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാമെന്ന് ഉറപ്പുനൽകിയിരുന്നു.

Related Articles

Leave a Reply

Back to top button