Kozhikode
അനർഹമായ റേഷൻകാർഡ് 30-നകം സറണ്ടർ ചെയ്യണം

കോഴിക്കോട്: കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെയും സിറ്റി റേഷനിങ് ഓഫീസിന്റെയും (നോർത്ത്) പരിധിയിൽ വരുന്നവയിൽ അനർഹമായി കൈവശംവെച്ചിരിക്കുന്ന പിങ്ക്, നീല, മഞ്ഞ റേഷൻകാർഡുടമകൾ അവ ജൂൺ 30-നകം ഓഫീസിലെത്തി സറണ്ടർ ചെയ്യണമെന്ന് നോർത്ത് സിറ്റി റേഷനിങ് ഓഫീസർ അറിയിച്ചു.
30-നുശേഷം നടക്കുന്ന ഫീൽഡ് പരിശോധനയിലും കെട്ടിടങ്ങൾ, വാഹനം, ഭൂമി തുടങ്ങിയവയുടെ റിക്കാർഡുകൾ ഒത്തുനോക്കിയുള്ള പരിശോധനയിലും അനർഹരെന്ന് കണ്ടെത്തുന്ന കാർഡുടമകളുടെപേരിൽ ക്രിമിനൽ നടപടിക്രമം സെക്‌ഷൻ 9 പ്രകാരമുള്ള ശിക്ഷാനടപടികൾ, റേഷൻകാർഡ് റദ്ദാക്കൽ, അനർഹമായി കൈപ്പറ്റിയ റേഷൻസാധനങ്ങൾക്ക് സർക്കാർ നിശ്ചയിച്ച വിലയും പിഴയും ഈടാക്കൽ എന്നീ നടപടികൾ സ്വീകരിക്കും.







