തിരുവമ്പാടിയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്ന് നടത്തിയ 19 പേരുടെ ആന്റിജൻ പരിശോധനയിൽ 3 പേർക്കും താഴെ തിരുവമ്പാടി മദ്രസ്സയിൽ വച്ച് ഇന്നലെ നടത്തിയ 34 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 3 പേർക്കും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 14 പേരുടെ ആർ ടി പി സി ആർ പരിശോധനയും നടത്തി.
ജൂൺ 23ന് കാളിയാമ്പുഴ സാംസ്കാരിക നിലയത്തിൽ വെച്ച് നടത്തിയ 52 പേരുടെ ആർ ടി പി സി ആർ പരിശോധനാ ഫലവും നെഗറ്റീവ്. നിലവിൽ പഞ്ചായത്ത് പരിധിയിൽ 126 പേർ ചികിത്സയിൽ കഴിയുന്നു. നാളെ പുല്ലൂരാംപാറ യു പി സ്കൂളിൽ വച്ച് 200 പേർക്ക് ആർ ടി പി സി ആർ പരിശോധന ഉണ്ടായിരിക്കുന്നതാണന്ന് അധിക്യതർ അറിയിച്ചു. വാർഡ് 12ൽ 5 പേർക്കും വാർഡ് 9ൽ 3 പേർക്കും വാർഡ് 8, 1 എന്നിവയിൽ ഓരോ വ്യക്തികൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 288 പേർക്ക് വാക്സിനേഷൻ നല്കി.







