Thiruvambady

തിരുവമ്പാടിയിൽ ഞാറ്റുവേല ചന്തയുo പച്ചക്കറി തൈ വിതരണവും ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും അഗ്രോ സർവീസ് സെന്റർ തിരുവമ്പാടിയുടെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. കൃഷിഭവൻ പരിസരത്ത് വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.

‘ഓണത്തിനൊരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണോദ്ഘാടനവും ഇതോടൊപ്പം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ അബ്ദുറഹിമാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം, വാർഡ് മെമ്പർമാരായ ഷൈനി ബെന്നി, ഷൌക്കത്തലി, ബിന്ദു ജോൺസൺ, കൃഷി ഓഫിസർ രാജശ്രീ, കൃഷി അസിസ്റ്റന്റുമാരായ ബീന, ജിതിൻ, അഗ്രോ സർവീസ് സെന്റർ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

അഗ്രോ സർവീസ് സെന്ററിൽ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള തെങ്ങ്/കവുങ്ങ് തൈകൾ, പച്ചക്കറി തൈകൾ, ജൈവ-ജീവാണു വളങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ഞാറ്റുവേല ചന്തയിൽ ലഭ്യമാണ്.

Related Articles

Leave a Reply

Back to top button