AnakkampoyilThiruvambadyVideos

പാഴ്മരം മുറിച്ചതിന് വയോധികയുടെ പേരിൽ കേസെടുത്ത വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ധർണ്ണ സമരം നടത്തി

ആനക്കാംപൊയിൽ: തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ മറിപ്പുഴയിൽ സ്വന്തം കൃഷിയിടത്തിലെ പാഴ്മരം വീട്ടാവശ്യത്തിനായി മുറിച്ചതിന്റെ പേരിൽ വയോധികയ്ക്കെതിരെ നടപടിയെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം അറിയിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആനക്കാംപോയിൽ വനം വകുപ്പ് ഓഫിസിനുമുന്നിൽ പ്രതീകാത്മക ധർണ്ണ സമരം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, യു ഡി എഫ് ചെയർമാൻ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടോമി കൊന്നക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മഞ്ജു ഷിബിൻ, ലിസി മാളിയേക്കൽ, സജി കൊച്ചുപ്ലാക്കൽ, ഒ ജെ തോമസ്, ബാബു പേക്കാക്കുഴി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button