Thiruvambady
ആവാസിൻ്റെ നേതൃത്വത്തിൽ താഴെ തിരുവമ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരം ശുചീകരണം നടത്തി

തിരുവമ്പാടി: മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി സാംസ്കാരിക സംഘടനയായ ആവാസിൻ്റെ നേതൃത്വത്തിൽ താഴെ തിരുവമ്പാടി കമ്യൂണിറ്റി ഹെൽത്ത് സെന്റർ പരിസരം വ്യത്തിയാക്കി.ശുചീകരണ പരിപാടി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ അപ്പു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
ആവാസ് വൈസ് ചെയർമാൻ സതീഷ്കുമാർ അമ്പലക്കണ്ടി അധ്യക്ഷനായി ഭാരവാഹികളായ എ.എൻ. ദേവദാസൻ, ഷാജി വാപ്പാട്ട്, പി.ബി ഷാഗിൻ , ജോഷി തറോൽ,സുന്ദരൻ.എ.പ്രണവം, ആവാസ് വിദ്യാർത്ഥി വേദി ഭാരവാഹികളായ പി.വി. അർജുൻ, അരുൺ എസ്.നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.







