Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 17 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്ന് നടത്തപ്പെട്ട 34 പേരുടെ ആന്റിജൻ പരിശോധനയിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവയിൽ 2 പേർ കോടഞ്ചേരി പഞ്ചായത്തിൽ നിന്നുള്ളവരാണ്. മറ്റിടങ്ങളിൽ നിന്ന് ലഭ്യമായ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെ പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 17 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

നിലവിൽ പഞ്ചായത്ത് പരിധിയിൽ 69 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് കോവിഡ് വാക്സിനേഷൻ നടത്തിയില്ല. വാർഡ് 2, 8, 17 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 1, 12 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 10, 13 എന്നിവയിൽ 3 പേർക്ക് വീതവും വാർഡ് 9ൽ 4 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Back to top button