ThiruvambadyVideos

സംസ്ഥാന വ്യാപകമായി വ്യാപാരികൾ നടത്തിയ സമരം പൂർണ്ണം; കടകൾ തുറന്നില്ല

തിരുവമ്പാടി: കോവിഡ്19 രോഗവ്യാപന നിയന്ത്രണത്തിന്റ പേരിൽ അശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കുന്നതിനെതിരെയും, കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപെട്ടുകൊണ്ടും, സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധിച്ചു.

സംസ്ഥാന വ്യാപകമായി മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടുകൊണ്ട് 25000 കേന്ദ്രങ്ങളിലും, കളക്ട്രേറ്റ്, സെക്രട്ടറിയേറ്റ് നടകളിലും പ്രതിഷേധ സമരം നടത്തി, രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സ്ഥാപനങ്ങൾ അടച്ചിട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

തിരുവമ്പാടി മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു.

തിരുവമ്പാടി യൂണിറ്റിൻ്റെ നതൃത്വത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ഉപവാസ സമരം നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ അറക്കൽ ഉദ്ഘാടനം ചെയ്തു.

ഇൻഫാം സംസ്ഥാന സമിതി അംഗം ബേബി പെരുമാലി, കെ.വി.വി.എസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ.ചന്രൻ, എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്. അബ്രഹാം ജോൺ, മാണി എം.ജെ, രാജൻ മീര, ഉമ്മർ ഗഫാർ, എന്നിവർ ഉപവാസം നടത്തി.

തിരുവമ്പാടി ടൗണിൽ വിവിധയിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളും യൂത്ത് വിംഗ് പ്രവർത്തകരും ഉപവാസം നടത്തി. നദീർ, സന്തോഷ്.എം ,ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button