Thiruvambady

22 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി

തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയിൽ ഫെഡറൽ ബാങ്കിന് സമീപം വെച്ച് 22 കുപ്പി വിദേശ മദ്യവുമായി യുവാവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു

തിരുവമ്പാടി ഐപി സുമിത്ത് കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ രമേശ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് .വി കെ അനീസ് കെ എം , ബിജേഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

താമരശ്ശേരി അടിവാരം നൂറാംതോട് സ്വദേശി രതീഷ് ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത്. പ്രതി തിരുവമ്പാടിയിലും മറ്റു ബീവറേജ് സ്ഥാപനങ്ങളിലും പോയി അളവിൽ കൂടുതൽ മദ്യം വാങ്ങി കൊണ്ടു പോയി കരിഞ്ചന്തയിൽ വിളിക്കാറുണ്ടെന്നും തിരുവമ്പാടി ഐ പി പറഞ്ഞു

Related Articles

Leave a Reply

Back to top button