Thamarassery

എകരൂലിൽ 25 ഗ്രാം കഞ്ചാവുമായി പിടിയിലായി

താമരശ്ശേരി: കഞ്ചാവ് കൈവശം വെച്ചതിന് യുവാവ് എക്സൈസിന്റെ പിടിയിലായി. ശിവപുരം കരുമല കൈപ്പുറത്ത് വീട്ടിൽ പ്രസാദ് (42) നെയാണ് 25 ഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.

താമരശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം എകരൂലിൽ ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. പ്രിവന്റീവ് ഓഫീസർ കെ. ഷൈജു, സി.ഇ.ഒ.മാരായ ടി.വി. നൗഷീർ, പി.ജെ. മനോജ്, ഡ്രൈവർ പി.കെ. കൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്

Related Articles

Leave a Reply

Back to top button