Koodaranji
പ്രവചനത്തിലൂടെ പ്രതിഷേധിക്കാം ഇന്ധന വില വർദ്ധനവിനേതിരേ വെറിട്ട സമരവുമായി യൂത്ത് കോൺഗ്രസ്

കൂടരഞ്ഞി:ഇന്ധന വില വർദ്ധനവിനേതിരേ വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി.
സ്വപ്ന ഫൈനൽ നടന്ന കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിലെ
ഫൈനൽ മത്സരത്തിലെ ഗോൾ നില പ്രവചിച്ച 3 പേർക്ക് 3 ലിറ്റർ പെട്രോൾ വീതം നൽകിയായിരുന്നു പ്രതിഷേധം.
മൂന്നുറോളം ആളുകൾ പങ്കെടുത്ത പ്രതിക്ഷേധ മത്സരത്തിൽ 5 പേരാണ് മത്സര ഫലം ശരിയായി പ്രവചിച്ചത്.
വിജയികൾക്കുള്ള സമ്മാന വിതരണം ജിജി വേലിക്കകത്തിന് പെട്രോൾ നൽകി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് മടപ്പള്ളി ഉദ്ഘാടനം ചെയ്യ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കൂട്ടി കക്കാടംപൊയിൽ അധ്യക്ഷനായി,ജോണി വാളിപ്ലാക്കൽ,ജിൻ്റോ പുഞ്ചത്തറപ്പിൽ,ഡിമ്പിൻ കൂമ്പാറ, ജോസ് മണപ്രവനാൽ ,മുജീബ് കൂടരഞ്ഞി, അജിൻ ജോൺ, പ്രസാദ് കൊളപ്പാറകുന്ന്, ബിബിൻ കൂടരഞ്ഞി എന്നിവർ സന്നീഹിതരായി.






