Mukkam

ഓൺക്ലാസ്: വിദ്യാർത്ഥികൾ റെയ്ഞ്ചില്ലാത്തതിനെത്തുടർന്ന് ദുരിതത്തിൽ

മുക്കം:അധ്യാപകരും സന്നദ്ധ സംഘടനകളും സുമനസ്സുകളും മൊബൈൽ ഫോണുകൾ ലഭ്യമാക്കിയിട്ടും വേണ്ടത്ര റെയ്ഞ്ച് ഇല്ലാത്തതിനാൽ ഓൺലൈൻപഠനം മുടങ്ങുന്ന നിരവധി വിദ്യാർഥികൾ മലയോരമേഖലയിലുണ്ട്. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ പട്ടരുതൊടികയിൽ ഭാഗത്ത് ഇരുപത്തിയഞ്ചിലധികം വിദ്യാർഥികളുടെ ഓൺലൈൻ പഠനമാണ് നെറ്റ് വർക്ക് റെയ്ഞ്ച് ഇല്ലാത്തതിനാൽ മുടങ്ങുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണമെങ്കിൽ വീടിനുസമീപത്തെ വഴുക്കുള്ള പാറയ്ക്ക് മുകളിലൂടെ നടന്ന് ഏറ്റവും ഉയരത്തിൽ ഇരിക്കണം.

ശക്തമായ മഴയും കാറ്റും വന്നാൽ പുസ്തകങ്ങളും വസ്ത്രങ്ങളും നനയും. കയറിനിൽക്കാൻപോലും സ്ഥലമില്ല. മൂന്നാംക്ലാസ് മുതൽ ബിരുദത്തിന് വരെ പഠിക്കുന്ന കുട്ടികൾ ഇക്കൂട്ടത്തിലുണ്ട്. ആളുകളുടെ ശ്രദ്ധയെത്താത്ത പാറയ്ക്ക് മുകളിലേക്ക് വിദ്യാർഥികളെ അയക്കുന്നത് മുതൽ ആധിയാണെന്ന് രക്ഷിതാക്കൾ പറയുന്നു. ചില വീട്ടുകാർ ഓൺലൈൻ പഠനത്തിന് വൈഫൈ കണക്ഷൻ എടുത്തെന്നും എല്ലാവർക്കും അതിന് കഴിയില്ലല്ലോയെന്നും നിർധനവിദ്യാർഥികൾ പറയുന്നു. മുക്കം നഗരസഭയിലെ തടപ്പറമ്പ്, മണാശ്ശേരി പ്രദേശത്തെയും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തിലെയും വിദ്യാർഥികൾ വേണ്ടത്ര റെയ്ഞ്ചില്ലാത്തതിനെത്തുടർന്ന് ദുരിതമനുഭവിക്കുന്നുണ്ട്. റെയ്ഞ്ച് പ്രശ്നത്തിന് പരിഹാരംതേടി മലയോരമേഖലയിലെ അധ്യാപകർ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതാണ് റെയ്ഞ്ച് കുറയാൻ കാരണമെന്നാണ് മൊബൈൽ സേവന ദാതാക്കൾ പറയുന്നതെന്ന് നാട്ടുകാർ പറഞ്ഞു

Related Articles

Leave a Reply

Back to top button