Thiruvambady

റോട്ടറി ക്ലബ് തിരുവമ്പാടിക്ക് പുതിയ ഭാരവാഹികൾ

തിരുവമ്പാടി: റോട്ടറി ക്ലബ് തിരുവമ്പാടി 2021-22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി നിധിൻ ജോയ്, സെക്രട്ടറിയായി ഡോ. ബെസ്റ്റി ജോസ്, ട്രഷററായി എ.ജെ.തോമസ് ആലക്കൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ട് സണ്ണി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. സേതു ശിവശങ്കർ (DGN) മുഖ്യാതിഥിയായി.

നഗര സൗന്ദര്യവൽക്കരണ പദ്ധതികൾ, ഓട്ടോ ഡ്രൈവർമാർ – ചുമട്ടുതൊഴിലാളികൾ എന്നിവർക്കുള്ള ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതികൾ, അംഗങ്ങളുടെ കൂട്ടായ്മയിലൂടെ സമൂഹത്തിന്റെ സാമ്പത്തികസ്ഥിതി ഉയർത്തുന്ന വിവിധ ചെറുകിട പദ്ധതി സംരംഭങ്ങൾ, വിവിധ തൊഴിൽ സംരംഭങ്ങൾ, ഓൺലൈൻ ഇന്റർവ്യൂകളിൽ പങ്കെടുക്കാൻ ആവശ്യമായ സൗകര്യങ്ങളോടുകൂടിയ ഓഫീസ്, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി സമൂഹത്തിന്റെ മനസ്സറിഞ്ഞു കൊണ്ടുള്ള വിവിധ പ്രവർത്തന പദ്ധതികളാണ് ഈ വർഷം തിരുവമ്പാടി റോട്ടറി ക്ലബ്ബ് നടപ്പിൽ വരുത്തുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

യോഗത്തിൽ ആഫ്രിക്കയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കിയ ഡോ.അരുൺ മാത്യു, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ, വനിതാ ആംബുലൻസ് ഡ്രൈവർ മറിയാമ്മ ബാബു, കേരള-കാശ്മീർ പദയാത്ര നടത്തിയ കെ.പി സിവിൻ എന്നിവരെ സമൂഹത്തിന് പ്രചോദനമേകിയവർ എന്ന നിലയിൽ ആദരിച്ചു. അനിൽകുമാർ, പി ടി ഹാരിസ്, ഡോ. എൻ.എസ് സന്തോഷ്, അനീഷ് സെബാസ്റ്റ്യൻ, റെജി മത്തായി, ജോബി മുരിങ്ങയിൽ, റോഷൻ മാത്യു, കെ.ടി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button