Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: ഇന്നലെ പുല്ലൂരാംപാറ വ്യാപാരഭവനിൽ വെച്ച് നടത്തിയ 52 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 3 പോസിറ്റീവും, ഇന്ന് സേക്രഡ് ഹാർട്ട് യു.പി.യി ൽ വെച്ച് 23 ആർ.ടി.പി.സി.ആർ ഉം 69 ആന്റിജൻ ടെസ്റ്റും നടത്തിയതിൽ ആന്റിജനിൽ 9 പോസിറ്റീവ് ഉൾപ്പടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 17 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

വാർഡ് 1 ൽ 4 പേർക്കും വാർഡ് 2,9 ൽ 3 പേർക്ക് വീതവും വാർഡ് 4,7,11,12,13 ഒരാൾക്ക് വീതവും വാർഡ് 17ൽ 2 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
പഞ്ചായത്ത് പ്രദേശത്ത് ആകെ 357 പേർ ചികിത്സയിലാണ്. ഇതിൽ 301 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 19 പേർക്ക് വാക്സിനേഷൻ നല്കി.

Related Articles

Leave a Reply

Back to top button