കോടഞ്ചേരി മഞ്ഞുമലയിലെ സ്ഥിരം കള്ളനെ പിടിക്കാൻ; കോടഞ്ചേരി പോലീസ്

കോടഞ്ചേരി: മഞ്ഞുമലയിൽ ഉള്ള ഇടമുറി സജിയുടെ കടയിൽ സ്ഥിരം മോഷണമാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് കഴിയുന്ന സജിയുടെ ജീവിതോപാധിയായ കടയിൽ നിരവധി തവണയാണ് മോഷണം നടന്നത്. ഇന്നലെ നടന്ന മോഷണത്തിൽ ഏകദേശം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടഞ്ചേരി പോലീസ് ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
കള്ളനെ കണ്ടു പിടിക്കുവാൻ സഹായിക്കുവാനായി ഡോഗ് സ്‌ക്വാർഡും സ്ഥലത്തെത്തിയിരുന്നു. സഹായത്തിനായി വിരലടയാള വിദഗ്ദ്ധരും അന്വേഷണത്തിന് എത്തിയിരുന്നു. സ്ഥിരമായി ഈ കടയിൽ മോഷണം നടക്കുന്നത് ഗൗരവമായാണ് പോലീസ് എടുത്തിരിക്കുന്നത്. കോടഞ്ചേരി എസ്. ഐ മാരായ ബെന്നി സി. ജെ, അഭിലാഷ് കെ. സി, വടകരയിൽ നിന്ന് വന്ന ഡോഗ് സ്‌ക്വാർഡും, ഫിംഗർ പ്രിന്റ് ടീമും പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ പോലീസിന് കഴിയുമെന്നും പ്രതീക്ഷിക്കുന്നു.







