Thiruvambady

കണ്ടെയിൻമെന്റ് സോണിൽ നിന്ന് തിരുവമ്പാടി ടൗൺ വാർഡ് ഒഴിവാക്കി, തൊണ്ടിമ്മൽ വാർഡ് ഉൾപ്പെടുത്തി; വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കും

തിരുവമ്പാടി ടൗൺ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം 1000 പേരിൽ ഒരു വ്യക്തിക്ക് രോഗമുള്ള സാഹചര്യത്തിലാണ് പ്രദേശത്തെ കണ്ടെയിൻമെന്റ് സോണായി പ്രഘ്യാപിക്കുക. എന്നാൽ നിലവിൽ തിരുവമ്പാടി ടൗൺ ഉൾപ്പെടുന്ന വാർഡ് 14ൽ ഈ അനുപാതത്തിൽ രോഗികൾ ഇല്ലെന്നും കണ്ടെയിൻമെന്റ് സോണായി ഉൾപ്പെടുത്തിയത് സാങ്കേതിക തകരാർ ആണെന്നും കണ്ടെയിൻമെന്റ് സോണിൽ ഉൾപെടുന്നില്ലാത്തതിനാൽ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവത്തിക്കാവുന്നതാണെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം കോവിഡ് വ്യാപനത്തെ തുടർന്ന് വാർഡ് 11 തൊണ്ടിമ്മൽ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Back to top button