KodancheryThamarassery
കായിക അധ്യാപകൻ്റെ സഹായി നെല്ലിപ്പൊയിൽ സ്വദേശിനി ഷൈനിയെ പോക്സോ ചുമത്തി താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു

കോടഞ്ചേരി: പീഡനത്തിന് അറസ്റ്റിലായ കട്ടിപ്പാറ സ്കൂൾ കായിക അധ്യാപകൻ വി.ടി മിനീഷിൻ്റെ സഹായിയായ നെല്ലിപ്പൊയിൽ സ്വദേശിനി ഷൈനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മെഡിക്കൽ ചെക്കപ്പിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പോക്സോയടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. ഷൈനിയുടെ വീട്ടിൽ വെച്ചും, ഇവരുടെ സഹായത്തോടെയും, അറിവോടെയും മറ്റിടങ്ങളിൽ വെച്ചും പീഡിപ്പിച്ചതായി ഇരകൾ പോലീസിൽ മൊഴി നൽകിയിരുന്നു.






