Koodaranji
45 വയസ് കഴിഞ്ഞ കോവിഡ് വാക്സിൻ ലഭിക്കാത്ത കൂടരഞ്ഞിക്കാർ വിവരം അറിയിക്കണം; ഹെൽത്ത് ഇൻസ്പെക്ടർ

കൂടരഞ്ഞി: 45 വയസ്സിലധികം പ്രായമുള്ളവർക്കായി ഇന്ന് നടത്തിയ കോവിഡ് വാക്‌സിനേഷനിൽ കൂടരഞ്ഞിക്കാരായ മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാൻ ലക്ഷ്യമാക്കിയിരുന്നു. ഇനി ഏതെങ്കിലും വാർഡിൽ 45 വയസ്സിലധികം പ്രായമുള്ളവരിൽ ആദ്യ ഡോസ് വാക്‌സിൻ ലഭിക്കാനുണ്ടെങ്കിൽ ഇന്ന് തന്നെ വാർഡ് മെമ്പർ /ആരോഗ്യപ്രവർത്തകർ /ആശ /RRT മെമ്പർമാർ എന്നിവരിൽ ആരെയെങ്കിലും അറിയിക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് അറിയിച്ചു. തിയ്യതി അടുത്ത കൊവാക്സിൻ രണ്ടാം ഡോസ് ലഭിക്കാത്തവരുടെ വിവരവും ഇതോടൊപ്പം നൽകാവുന്നതാണ്.






