എസ് എസ് എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവത്തിന് സമാപനം

തിരുവമ്പാടി: എസ് എസ് എഫ് തിരുവമ്പാടി സെക്ടർ സാഹിത്യോത്സവം സമാപിച്ചു. 9 യൂണിറ്റുകളിൽ നിന്ന് 88 മത്സര ഇനങ്ങളിലായി 300 ഓളം മത്സരാർത്ഥികൾ സാഹിത്യോത്സവത്തിൽ മാറ്റുരച്ചു.
തിരുവമ്പാടി ടൗൺ 299 പോയിന്റുകൾ നേടിയും പുല്ലൂരാംപാറ 276 പോയിന്റുകൾ നേടിയും താഴെ തിരുവമ്പാടി 266 പോയിന്റുകൾ നേടിയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മുഹ്‌യിദ്ധീൻ ലത്വീഫി ആദൃശ്ശേരി ജേതാക്കൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. സാഹിത്യോത്സവം ചെയർമാൻ ജംനാസ് തിരുവമ്പാടിയുടെ അദ്യക്ഷതയിൽ എസ് എസ് എഫ് മുൻ സംസ്ഥാന സെക്രട്ടറി മജീദ് പുത്തൂർ ചടങ്ങ് ഉദഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, എസ് വൈ എസ് മുക്കം സോൺ പ്രസിഡന്റ് സലാം മുസ്ലിയാർ, പുന്നക്കൽ സർക്കിൾ മുൻ പ്രസിഡന്റ് റാഫി സഖാഫി സലാല, തിരുവമ്പാടി സർക്കിൾ പ്രസിഡന്റ് സൈനുൽ ആബിദ് സഖാഫി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.







