Thiruvambady
ഓണക്കിറ്റുമായി കോളനികളിലെത്തി ഭക്ഷ്യ-പൊതുവിതരണ വകുപ്പ്

തിരുവമ്പാടി: യാത്രാസൗകര്യം പരിമിതമായ ആദിവാസി കോളനികളിൽ ഓണക്കിറ്റുകളുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജീവനക്കാർ സന്ദർശനം നടത്തി. വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശത്തെത്തുടർന്നാണിത് ജീവനക്കാർ നേരിട്ടെത്തിയത്. വനംവകുപ്പിന്റെ വാഹനങ്ങളിൽ റേഷൻസാധനങ്ങളും ഓണക്കിറ്റുമാണ് ഇത്തരത്തിൽ എത്തിച്ച് നൽകിയത്.
നേരിട്ടുള്ള വിതരണത്തിന്റെ താമരശ്ശേരി താലൂക്ക്തല ഉദ്ഘാടനം കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പൂളയിൽ വച്ച് ലിന്റോ ജോസഫ് എം എൽ എ നിർവഹിച്ചു. മഞ്ഞക്കടവ്, ചുള്ളിയകം കോളനി അന്തേവാസികൾക്കാണ് കിറ്റ് വിതരണം ചെയ്തത്. വാർഡ് അംഗം റജീന റോയി വിതരണ പരിപാടി ഉദ്ഘാടനത്തിന് അധ്യക്ഷത വഹിച്ചു.
താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസർ പി ഫൈസൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ ഷമീർ, റേഷനിങ് ഇൻസ്പെക്ടർമാരായ പി കെ ശോഭന, എം ബി ദിനേശ്, എ അബ്ദുസമദ് എന്നിവർ പങ്കെടുത്തു.






