India

പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവച്ചു കൊല്ലണം; വിവാദ പ്രസ്താവനയുമായി വീണ്ടും ബിജെപി നേതാവ്

ന്യൂഡല്‍ഹി: പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്ന് ആവര്‍ത്തിച്ച് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. മാധ്യമങ്ങളോട് സംസാരിക്കവേയാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.

പശ്ചിമ ബംഗാളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ വെടിവെച്ചു കൊല്ലണം എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന. ദിലീപ് ഘോഷ് ഇത് ആദ്യമായിട്ടല്ല വിവാദ പ്രസ്താവനയുമായി രംഗത്ത് വരുന്നത്.

പൊതുമുതല്‍ നശിപ്പിക്കുന്നവരെ ഉത്തര്‍പ്രദേശിലെ പോലെ വെടിവെച്ചുകൊല്ലുമെന്ന് കഴിഞ്ഞ ദിവസവും ദിലീപ് ഘോഷ് ഭീഷണി മുഴക്കിയിരുന്നു. ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രസ്താവന.

‘പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ദീദിയുടെ പോലീസ് നടപടിയെടുത്തില്ല. കാരണം അവര്‍ ദീദിക്ക് വോട്ടു നല്‍കുന്നവരാണ്. യുപിയിലും അസമിലും കര്‍ണാടകയിലുമുള്ള ഞങ്ങളുടെ സര്‍ക്കാര്‍ ഇത്തരം ആളുകളെ നായ്ക്കളെ പോലെ വെടിവെച്ചുകൊല്ലുകയാണ് ചെയ്തത്.

പൊതുമുതല്‍ തീയിട്ടവരുടെ അച്ഛന്റെ സ്വത്താണോ ഇത് ?നികുതി നല്‍കുന്നവരുടെ പണം ഉപയോഗിച്ച് നിര്‍മിക്കുന്ന പൊതുമുതല്‍ നശിപ്പിക്കാന്‍ അവര്‍ക്കെങ്ങനെ കഴിയുന്നു?. പൊതുമുതല്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്യുന്നവരെ ഉത്തര്‍പ്രദേശിലെ പോലെ വെടിവെച്ചുകൊല്ലും. എന്നായിരുന്നു ഘോഷിന്റെ ഭീഷണി.

Related Articles

Leave a Reply

Back to top button