Thiruvambady
തിരുവമ്പാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി പി ഐ എമ്മിൽ

തിരുവമ്പാടി : തിരുവമ്പാടിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ മുഹമ്മദ് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് സി പി ഐ എമ്മിൽ ചേർന്നു. എ കെ മുഹമ്മദിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സി പി ഐ(എം ) ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ പതാക കൈമാറി അംഗത്വം നൽകി.
ഏറെക്കാലമായി തിരുവമ്പാടിയിലെ കോൺഗ്രസ് നേതൃനിരയിലുണ്ടായിരുന്ന എ കെ മുഹമ്മദ് ദേശീയ കർഷക തൊഴിലാളി ഫെഡറേഷന്റെ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ്. എ കെ മുഹമ്മദ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതോടുകൂടി നിയോജകമണ്ഡലത്തിലെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ നെടുകെ പിളർന്നിരിക്കുകയാണിപ്പോൾ.
എ കെ മുഹമ്മദിന്റെ വസതിയിൽ വച്ചു നടന്ന ചടങ്ങിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ്, ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ, ജോളി ജോസഫ്, വി കെ വിനോദ്, സി എൻ പുരുഷോത്തമൻ, സി ഗണേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.






