കോടഞ്ചേരി മണ്ഡലം കോൺഗ്രസ് ഇന്റർനെറ്റ് വൈഫൈ കണക്ഷനുകൾ സമർപ്പിച്ചു

കോടഞ്ചേരി: തുഷാരഗിരി മഞ്ഞുമല പ്രദേശങ്ങളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്കായി തുഷാരഗിരി വാർഡ് കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നൽകിയ ഇന്റർനെറ്റ് വൈഫൈ കണക്ഷനുകളുടെ സമർപ്പണം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വക്കേറ്റ് ടി സിദ്ദിഖ് എം എൽ എ അനീറ്റ ഷിബുവിന് ഓൺലൈൻ പഠന സൗകര്യമൊരുക്കി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ 33 ശതമാനത്തോളം വിദ്യാർഥികൾ ഇപ്പോഴും ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും കോവിഡിനെ പേരിൽ എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് സർക്കാർ ഏറ്റെടുത്ത നാലു കോടി രൂപയുടെ ചെറിയ ശതമാനം എങ്കിലും ഓൺലൈൻ പഠന സൗകര്യത്തിനായി മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,
സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുമ്പോൾ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾ പരീക്ഷ എഴുതുമ്പോൾ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് സർക്കാർ അടിയന്തരമായി പരിഹരിച്ച് അവർക്ക് പ്രത്യേക ഗ്രേസ് മാർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി,ഗ്രാമപഞ്ചായത്ത് മെമ്പർ സിസിലി ജേക്കബ്, നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡന്റ് വിൻസെന്റ് വടക്കേ മുറിയിൽ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ജിജി എലി വാലുങ്കൽ, ജോർജ് പുത്തൻപുര, പ്രിൻസ് കാവാട്ട് തടം ടോണി പന്തൽ ആടി, ലൈജു അരീപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
ബേബി കോട്ടപ്പള്ളി ജോസഫ് ആല വേലിയിൽ, വിനോയ് ചക്കും മൂട്ടിൽ, ഷിനു കരി കുന്നേൽ, ടോമി കേഴപ്ലാക്കൽ, വിനീഷ് വാളിപ്ലാക്കൽ, ബിജു ചക്കും മൂട്ടിൽ, കെ എൽ ജോസഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.







