Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 24 കോവിഡ് പോസിറ്റീവ് കേസുകൾ

സെപ്റ്റംബർ 11ന് തിരുവമ്പാടിയിൽ വച്ച് നടത്തിയ 72 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച 23 പേർക്ക് ഉൾപ്പെടെ ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ 24 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
വാർഡ് 1, 6, 8 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 7, 14 എന്നിവയിൽ 3 പേർക്ക് വീതവും വാർഡ് 9ൽ 5 പേർക്കും വാർഡ് 10, 12, 13 എന്നിവയിൽ 2 പേർക്ക് വീതവും വാർഡ് 15ൽ 4 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ 223 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 220 പേർക്ക് വാക്സിനേഷൻ നല്കി.







