Koodaranji

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരം,സാസ്കാരിക നിലയം,വായനശാല എന്നിവയുടെ പരിസരം കാട് വെട്ടി വൃത്തിയാക്കി

കൂടരഞ്ഞി : ഗാന്ധി ജയന്തിയോടനുബന്ധിച്ച് എൽ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ സന്നദ്ധ സേവന വിഭാഗമായ “ജനത കർമസേന “യുടെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫിസ് പരിസരം,സാസ്കാരിക നിലയം,വായനശാല എന്നിവയുടെ പരിസരം കാട് വെട്ടി വൃത്തിയാക്കി പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു.

ആരോഗ്യവിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സ് രവി, ഗ്രാമപഞ്ചായത്ത് മെമ്പർ ബാബു മുട്ടോളി, എൽ.ജെ.ഡി നാഷണൽ കൗൺസിൽ മെമ്പർ പി എം തോമസ് മാസ്റ്റർ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, എൽ.വൈ.ജെ.ഡി സംസ്ഥാന സെക്രട്ടറിവിൽസൺ പുല്ലുവേലിൽ, കർമ സേന കോ – ഓർഡിനേറ്റർ, അബ്ദുറഹിമാൻ മാസ്റ്റർ പള്ളിക്കലാത്ത്,ജിൻസ് ഇടമനശ്ശേരിൽ, മുഹമ്മദ്കുട്ടി പുളിക്കൽ,ജോയ്സ് പെണ്ണാപറമ്പിൽ,അബിൻ പള്ളിക്കലാത്ത്, ഫ്രെഡി നെച്ചികാട്ടിൽ,ജോജി മേലേട്ട്,ജാൻസൺ മങ്കരയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button