Mukkam

പി.​വി. അ​ൻ​വ​ർ എം​എ​ൽ​എയു​ടെ പാ​ർ​ക്കി​ലെ ത​ട​യണ പൊ​ളിച്ചു മാറ്റാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി ആരംഭിച്ചു

മു​ക്കം: ക​ക്കാ​ടം​പൊ​യി​ലി​ലെ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എയു​ടെ പാ​ർ​ക്കി​ലെ ത​ട​യണ പൊ​ളി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​കാത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട​ര​ഞ്ഞി ഗ്രാ​മപ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും​ പാ​ർ​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ, സെ​ക്ര​ട്ട​റി ഒ.​എ.​അ​ൻ​സു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​

ഹൈ​ക്കോ​ട​തി​ നി​ര്‍​ദേ​ശ​ത്തെ ു​ട​ര്‍​ന്ന് ത​ട​യ​ണ പൊ​ളി​ച്ചുനീ​ക്കാ​ന്‍ ഉ​ട​മ​ക​ള്‍​ക്ക് ഒ​രു മാ​സ​മാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഈ ​സ​മ​യ​പ​രി​ധി വ്യാ​ഴാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചെങ്കി​ലും ഉ​ട​മ​ക​ള്‍ ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്കി​യി​ല്ല. ത​ട​യ​ണ പൊ​ളി​ച്ചുനീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി സെ​ക്ര​ട്ട​റി ഒ.​എ അ​ൻ​സു പ​റ​ഞ്ഞു.

പൊ​ളി​ച്ചു​മാ​റ്റി​യ​തി​ന്‍റെ തു​ക ഉ​ട​മ​ക​ളി​ൽനി​ന്ന് ഈ​ടാ​ക്കു​മെ​ന്നും പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ത​ട​യ​ണ പൊ​ളി​ച്ചു​മാ​റ്റാ​ൻ തു​ക വ​ക​യി​രു​ത്താ​ൻ സാ​ധി​ക്കി​ല്ലെന്നും ഭ​ര​ണസ​മി​തി യോ​ഗം ചേ​ർ​ന്ന് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് പ​റ​ഞ്ഞു. നി​ല​വി​ൽ മൂന്ന് ത​ട​യ​ണ​ക​ളാ​ണ് പൊ​ളി​ച്ചു​മാ​റ്റാ​നാ​യി ഇ​വി​ടെയുള്ള​ത്. ഇ​വ​യി​ൽ ജലശേ​ഖ​ര​മി​ല്ലെന്നും സം​ഘം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ട​ത്തി​യി​ട്ടു​ണ്ട്.

സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​യു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യാ​ണ് പാ​ര്‍​ക്കി​ലെ ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ത​ട​യ​ണ പൊ​ളി​ക്കാ​ന്‍ കു​റ​ച്ചു​കൂ​ടി സ​മ​യം വേ​ണ്ടി​വ​രു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് അ​ധി​കൃ​ത​ർ. ടെ​ന്‍​ഡ​ര്‍ വി​ളി​ച്ച് ക​രാ​ര്‍ ന​ല്‍​ക​ണം. മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കേണ്ടതുണ്ട്.

Related Articles

Leave a Reply

Back to top button