Kodanchery
ജില്ലാ പഞ്ചായത്ത് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അനുപമം വിമല വിദ്യാലയം പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ജില്ലാ പഞ്ചായത്ത് പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ‘അനുപമം വിമല വിദ്യാലയം പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
മികച്ച വിദ്യാലയങ്ങൾക്ക് 2020 -21 അധ്യയന വർഷത്തെ എസ് എസ് എൽ സി വിജയത്തെ അടിസ്ഥാനമാക്കി ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയ പുരസ്ക്കാരം ഹെഡ്മിസ്ട്രസ് മേഴ്സി ജോസഫിന് കൈമാറി.
മാനേജർ റവ ഫാ ഡൊമിനിക്ക് തൂങ്കുഴി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ജെയിംസ് പി.ജി, ജോളി ജിജോ, ഷില്ലി സെബാസ്റ്റ്യൻ, അജേഷ് ജോസ്, റിഫ ഖദീജ, മിനിമോൾ ഇ.വി തുടങ്ങിയവർ പ്രസംഗിച്ചു.







