Kodanchery
എസ് എസ് എൽ സി പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

കോടഞ്ചേരി: എസ് എസ് എൽ സി പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ മെമെൻ്റോ നൽകി ആദരിച്ചു. അനുമോദന സമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാ. ഡൊമിനിക്ക് തൂങ്കുഴി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ഹെഡ്മിസ്ട്രസ് മേഴ്സി ജോസഫ് ,ജെയിംസ് പി.ജി, ജോളി ജിജോ, ഷില്ലി സെബാസ്റ്റ്യൻ, അജേഷ് ജോസ്, മിനിമോൾ ഇ.വി, റിഫ ഖദീജ തുടങ്ങിയവർ പ്രസംഗിച്ചു.







