Koodaranji
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്ന നടപടി ഊർജിതമാക്കി

കൂടരഞ്ഞി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്ന നടപടി ഊർജിതമാക്കി. താമരശ്ശേരി റേഞ്ച് പിടികപ്പാറ സെക്ഷൻ പരിധിയിൽ കഴിഞ്ഞദിവസം കൃഷി നശിപ്പിച്ച രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
എം പ്പാനൽ ഷൂട്ടർമാരായ സി എം. ബാലൻകച്ചേരി, ചന്ദ്ര മോഹനൻ മുക്കം എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്.
താമരശ്ശേരി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം കെ. രാജീവ് കുമാർ, പീടികപ്പാറ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എ. പ്രസന്നകുമാർ, ഗ്രേഡ് ഫോറെസ്റ്റ് ഓഫീസർ ജലീസ്,വാചർ സി കെ. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു.







