Koodaranji
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു

കൂടരഞ്ഞി:സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് തോമസ് മാവറ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജേക്കബ് മംഗലത്തിൽ,സ്കൂൾ ഹെഡ് മിസ്ട്രെസ് സി ലൗലി റ്റി ജോർജ്,ഷാജി ജോസഫ്, സൗമ്യ ടീച്ചർ, ജയേഷ് സ്രാമ്പിക്കൽ,ജിനേഷ് തെക്കനാട്ട്,സിന്ധു ബിജു തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ പിടിഎ പ്രസിഡണ്ടായി സണ്ണി പെരുകിലം തറപ്പിലും, എം പിടിഎ പ്രസിഡണ്ടായി ടിന്റു ബിജുവിനെയും തെരെഞ്ഞെടുത്തു.







