Thiruvambady

ഇടതുമുന്നണി സര്‍ക്കാറുകള്‍ ലഹരി വ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്ന ആരോപണവുമായി സി പി ചെറിയ മുഹമ്മദ്

തിരുവമ്പാടി: ഇടതുമുന്നണി സര്‍ക്കാറുകള്‍ ലഹരി വ്യാപനത്തിന് ആക്കം കൂട്ടുന്ന നടപടികളുമായാണ് മുന്നോട്ടു പോകുന്നതെന്ന് സി പി ചെറിയ മുഹമ്മദ് ആരോപിച്ചു. ലഹരി നിർമ്മാർജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം തിരുവമ്പാടിയിൽ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി പി.

ആന്റണി സർക്കാർ ചാരായ നിരോധനം ഏര്‍പ്പെടുത്തിയത് പിൻവലിച്ചത് മുതല്‍ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലഹരി നിർമ്മാർജന പ്രവര്‍ത്തനത്തിന് തുരങ്കം വെക്കുന്ന പ്രവര്‍ത്തനങ്ങളാണ് നാളിതുവരെ എൽ ഡി എഫ് സർക്കാറുകൾ തുടർന്ന് കൊണ്ടിരിക്കുന്നതെന്നും ലഹരി നിർമ്മാർജന സമിതിയുടെ പ്രവര്‍ത്തനം ഈ മേഖലയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും സമിതിയുടെ ഇത് വരെയുള്ള പ്രവര്‍ത്തനം അഭിനന്ദനാർഹമാണന്നും സി പി അഭിപ്രായപ്പെട്ടു.

ലഹരി നിർമ്മാർജ്ജന സമിതി പ്രസിഡന്റ്‌ എ എം എസ് അലവി യോഗത്തിന് അധ്യക്ഷത വഹിച്ചു. നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button