Thiruvambady
രാഹുൽ ബ്രിഗേഡ് സ്കുളുകളിൽ ശുചീകരണം നടത്തി

തിരുവമ്പാടി: കോവിഡ് മഹാമാരി കാരണം രണ്ട് വർഷമായി അടച്ചിട്ടിരുന്ന സ്കുളുകൾ തുറക്കുന്നതിന് മൂന്നോടിയായി മുത്തപ്പൻപുഴ യു.പി സ്കൂളും, തിരുവമ്പാടി യു.പി സ്കൂളും രാഹുൽ ബ്രിഗേഡ് പ്രവർത്തകർ ശുചീകരണം നടത്തി.
മണ്ഡലം ക്യാപ്റ്റൻ സക്കീറിന്റെ നേത്യത്വത്തിൽ മനോജ് വാഴെപ്പറമ്പിൽ, ടോമി കൊന്നക്കൽ, മഞ്ജു ഷിബിൻ, ജിതിൻ പല്ലാട്ട്, യു.സി അജ്മൽ, അർജുൻ ബോസ്, വിഷ്ണു അത്തിപ്പാറ, ലിബിൻ ബെൻ തുറുവേലിൽ, സജിത്ത് കൂരാപ്പള്ളിൽ, ബിനു വടയാറ്റുകുന്നേൽ, അമൽ നെടുങ്കല്ലേൽ, ലിബിൻ അമ്പാട്ട്, സി.എ സുനീഷ്, സലിം സുൽത്താൻ, ജോയിസ് നിരവത്ത്, ഡെൽവിൻ ജോസഫ്, മെൽബിൻ തുറുവേലിൽ, അമൽ തങ്കച്ചൻ, ഷമീർ നടുക്കണ്ടി എന്നിവർ ശുചീകരണ പ്രവർത്തിയിൽ പങ്കുചേർന്നു.







