Thiruvambady

തിരുവമ്പാടി ടൗണിലെ ഓവുചാലുകൾ വൃത്തിയാക്കി

തിരുവമ്പാടി: ടൗണിലെ ഓടകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃത്തിയാക്കി. മഴ പെയ്താൽ ടൗണിൽ വെള്ളക്കെട്ട് ആകുന്ന സാഹചര്യമായിരുന്നു മുമ്പുണ്ടായിരുന്നത്, ഇത് കൂടരഞ്ഞി റോഡിലെയും ബസ്റ്റാൻഡിലെയും ഓടകൾ അടഞ്ഞു പോയതിനാൽ ആണ് എന്ന് ആക്ഷേപം ഉയർന്നുവന്നിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഓടകൾ വൃത്തിയാക്കത്തതിനെതിരെ സമരാഹ്വാനവും നടത്തിയിരുന്നു.

ബസ് സ്റ്റാൻഡിലൂടെ തോട്ടിലേക്കുള്ള ഓടകൾ വൃത്തിയാക്കിയിട്ട് ഏറെ വർഷങ്ങളായി. ഓടയുടെ സ്ലാബുകൾ തുറന്നപ്പോൾ ഓട നിറയെ പാറപ്പൊടിയും ക്വാറി അവശിഷ്ടങ്ങളും ആണ് ഉള്ളത്. ഇത് അഗസ്ത്യൻമൂഴി- കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി കരാർ കമ്പനി മെയിൻ റോഡ് നന്നാക്കാതെ കുഴികളിൽ തട്ടിയ പാറപ്പൊടി മഴയിൽ ഓടയിൽ വന്ന് അടിഞ്ഞതാണ്.

ലോഡ് കണക്കിനു പാറപ്പൊടിയാണ് ഓടയിൽ നിന്ന് ലഭിച്ചത്. റോഡ് നന്നാക്കി ഇല്ലെങ്കിൽ ഓടയിൽ ഇനിയും പാറപ്പൊടി വന്നടിയുന്ന അവസ്ഥയാണ്. റോഡ് നവീകരണത്തിന്റെ ഭാഗമായി മെയിൻ റോഡിലെ ഓടകൾ പരസ്പരം ബന്ധിപ്പിക്കാത്തതും ടൗണിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുകി പോകാൻ ആവശ്യത്തിന് ചാലുകൾ ഇല്ലാത്തതും വെള്ളക്കെട്ടിനു കാരണം ആയി. പൊലീസ് സ്റ്റേഷൻ മുതലുള്ള വെള്ളം ആസൂത്രണം ഇല്ലാതെ ഓടകളിലുടെ ടൗണിലേക്ക് എത്തിച്ചതും വെള്ളക്കെട്ട് ഉണ്ടാക്കുന്നതിനു മറ്റൊരു കാരണമാണ്.

Related Articles

Leave a Reply

Back to top button