ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളെ ആദരിച്ചു

കോടഞ്ചേരി: ജനകീയാസൂത്രണ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ 1995 മുതൽ 2020 വരെയുള്ള കാലയളവിലെ ജനപ്രതിനിധികളെ ആദരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ അധ്യക്ഷതയിൽ മരിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് ജനപ്രതിനിധികളെ ആദരിച്ചു
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, അംബിക മംഗലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ, അജീഷ് സി കെ, ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, സിബി ചിരണ്ടായത്, ബേബി ജോസഫ്, റോയി കുന്നപ്പള്ളി, ബുഷ്റ റാഫി, ജോർജ്ജുകുട്ടി, ചിത്ര വാസു, സണ്ണി കാപ്പാടുമല, ഷിജി ആൻറണി, കെഎം ബഷീർ, ജോർജ് മച്ചുകുഴയിൽ, മാത്യു ചെമ്പോട്ടികൽ, സതീഷ് മേലെപുറത്ത്, റോബർട്ട് അറയ്ക്കൽ, അരുൺചന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






