Kozhikode

കൊടുവള്ളിയിലും പൂനൂരിലും കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ

കൊടുവള്ളി: കൊടുവള്ളി, പൂനൂർ എന്നിവിടങ്ങളിൽനിന്ന് കുഴൽപ്പണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ്.പി. ഡോ.എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് സംഘത്തെ പിടികൂടിയത്.

അവിലോറ നാടികല്ലിങ്ങൽ ഫൈസൽ (35), തച്ചംപൊയിൽ വയകേരിപ്പറമ്പിൽ ഷബീർ (34) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 6,65,500 രൂപ പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് കൊടുവള്ളിയിൽ നിന്ന് 4,47,000 രൂപയുമായി ഫൈസലിനെ കൊടുവള്ളി ഇൻസ്പെക്ടർ ടി. ദാമോദരനും സംഘവും, 2,15,500 രൂപയുമായി പൂനൂരിൽനിന്ന് ഉച്ചയ്ക്ക്‌ ഒരുമണിയോടെ ഷബീറിനെ ബാലുശ്ശേരി എസ്.ഐ. കെ.പി. സതീഷുമാണ് പിടികൂടിയത്. ഫൈസലിന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. കൊടുവള്ളി, താമരശ്ശേരി, ബാലുശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. താമരശ്ശേരി ഡിവൈ.എസ്.പി. എൻ.സി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. മാരായ രാജീവ് ബാബു, വി.കെ. സുരേഷ്‌, ഗംഗാധരൻ, വിനോദ്, എ.എസ്.ഐ. മാരായ പ്രദീപൻ, യൂസഫ്, ഷാജി, സജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്

Related Articles

Leave a Reply

Back to top button