Anakkampoyil
കാൻസർ ബോധവൽക്കരണ സെമിനാർ നടത്തി

ആനക്കാംപൊയിൽ: ശ്രയസ്സ് കോഴിക്കോട് മേഖല നാരങ്ങാത്തോട് ആനക്കാംപൊയിൽ വ്യാപാരി ഭവനിൽ സംഘടിപ്പിച്ച കാൻസർ ബോധവൽക്കരണ സെമിനാർ ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പുത്തൂർ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫിസർ ലിസി റെജി അധ്യക്ഷ വഹിച്ച യോഗത്തിൽ സി.ഒ.ഗസിക്കുട്ടി വർഗീസ്, ബീന ജോസ്, വി.ഡി. ജോസഫ്, പി.റോഷിനി, വത്സമ്മ വട്ടപ്പാറ, കെ. ഷെൽജി എന്നിവർ നേതൃത്വം നൽകി.







