Thiruvambady

‘മുന്നറിയിപ്പ്; ഗർഭിണി കാട്ടുപന്നീ, ദയവായി ഇതിൽ‌ തലയിടരുതേ.’ കെണിയുടെ മുകളിൽ ബോർഡ് വച്ച് കർഷകൻ

തിരുവമ്പാടി: കാട്ടുപന്നിശല്യം രൂക്ഷമായതോടെ കൂടുതൽ കർഷകർ കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം തേടുന്നു. എന്നാൽ അനുവാദം കിട്ടുന്നതിനു കടമ്പകൾ ഒട്ടനവധി കടക്കണം. അനുവാദം കിട്ടിയാൽ തന്നെ നിബന്ധനകൾ കാരണം കാട്ടുപന്നിയെ കൊല്ലാനും കഴിയുന്നില്ല. വെടിവയ്ക്കാൻ നാമ മാത്ര ആളുകൾക്കാണ് അനുവാദം ലഭിച്ചിരിക്കുന്നത്. 

വെടിവയ്ക്കാതെ പന്നിയെ കൊല്ലാൻ കോടതി മുഖേനയും അല്ലാതെയും അനുവാദം ലഭിച്ചവരും ഉണ്ട്. എന്നാൽ വിഷം വച്ചു കൊല്ലാൻ പാടില്ല, വൈദ്യുതി ഉപയോഗിച്ച് പാടില്ല തുടങ്ങിയ നിബന്ധന ഉള്ളതുകൊണ്ടു കെണി ഒരുക്കി കാത്തിരിക്കുകയാണ് കർഷകർ. ഗർഭിണികളെയും മുല ഊട്ടുന്നവരെയും പിടിക്കാൻ പാടില്ല എന്ന നിബന്ധന കെണിക്കും തടസ്സമാകുന്നു.

കൂടരഞ്ഞിയിൽ ഒരു കർഷകൻ ഉണ്ടാക്കിയ കെണിയുടെ മുകളിൽ പരിഹാസത്തിനായി ഗർഭിണികളും മുല ഊട്ടുന്നവരും തല ഇടരുതെന്ന മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതോടെ കാട്ടുപന്നിശല്യം രൂക്ഷമാണ്. കെണിയിൽ കാട്ടുപന്നി വീഴുന്നില്ല. കാട്ടുപന്നികളെ ക്ഷുദ്രജീവി പട്ടികയിൽ ഉൾപ്പെടുത്തി എങ്ങനെയും കൊല്ലാനുള്ള അനുവാദം വേണമെന്ന ആവശ്യ കർഷകർ ഉന്നയിക്കുന്നത്.

Related Articles

Leave a Reply

Back to top button