Kodiyathur

വിഭജനശ്രമത്തെ യുവ സമൂഹം പ്രതിരോധിക്കും: ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ

കൊടിയത്തൂർ: ഭക്ഷണത്തിൻ്റെ പേരിൽ പോലും ജനങ്ങളെ വിഭജിക്കാനുള്ള ഒളിയജണ്ടകളെ യുവ സമൂഹം ഒന്നിച്ച് പ്രതിരോധിക്കുമെന്ന് ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻകോയ പറഞ്ഞു മുസ്‌ലിം യൂത്ത് ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കേരളത്തിൻ്റെ പൈതൃകം മതേതരമാണ്. അത് ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.പി.അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി എൻ.കെ.അഷ്റഫ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് വി.പി.എ ജലീൽ വൈസ് പ്രസിഡൻ്റ് എ.കെ റാഫി, പി.സി.അബൂബക്കർ മാസ്റ്റർ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷാജി എരഞ്ഞിമാവ്, ടി.പി.മൻസൂർ ,ടി.കെ.നിഷാദ് . എം.എസ്.എഫ് ജില്ല സെക്രട്ടറി കെ.പി.ഷാജു റഹ്മാൻ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് നിയാസ് പന്നിക്കോട് ജനറൽ സെക്രട്ടറി റമീസ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ് സ്വാഗതവും ട്രഷറർ മുനീർ കാരാളിപ്പറമ്പ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button