Thiruvambady

വെള്ളാപ്പള്ളി നടേശൻ സാരഥ്യ രജത ജൂബിലി ആഘോഷം ഇന്ന്

തിരുവമ്പാടി: എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം, വിവിധ കർമ്മ പരിപാടികളുടെ സമാരംഭവും ഇന്ന് നടക്കും. ചേർത്തല എസ് എൻ കോളേജ് ഓഡിറ്റോറിയത്തിൽ വൈകിട്ട് നാലു മണിക്ക് നടക്കുന്ന പ്രധാന ആഘോഷ ചടങ്ങിൽ കേരള ഗവർണർ ഹാരിസ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും, കേരള മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, തുഷാർ വെള്ളാപ്പള്ളി, സച്ചിദാനന്ദ സ്വാമികൾ, വി മുരളീധരൻ, രാജീവ് ചന്ദ്രശേഖരൻ, കോടിയേരി ബാലകൃഷ്ണൻ, പി പ്രസാദ്, കെ സുധാകരൻ എം.പി, കെ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ആഘോഷത്തിന്റെ ഭാഗമായി തിരുവമ്പാടി യൂണിയന്റെ കീഴിലും ആഘോഷ പരിപാടി നടക്കും. തിരുവമ്പാടി മാർക്കറ്റിങ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ഇന്ന് രണ്ടു മണിക്ക് നടക്കുന്ന സമ്മേളനം മുൻ യോഗം കൗൺസിലർ ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി യൂണിയൻ പ്രസിഡണ്ട് ഗിരി പാമ്പനാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, തോമസ് വലിയപറമ്പൻ, എം പി പ്രസാദ്, പികെ പ്രകാശൻ, രാധാമണി, സലില ഗോപിനാഥ്, റനീഷ് വി. റാം, എം.കെ അപ്പുക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button