Thiruvambady
ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ പച്ചത്തുരുത്ത് പദ്ധതി വിപുലീകരണത്തിനു തുടക്കം

തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂളിൽ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി പച്ചത്തുരുത്ത് വിപുലീകരണ പ്രവർത്തനം ആരംഭിച്ചു.
ഹരിത കേരളം മിഷന്റെ സഹകരണത്തോടെ നടത്തുന്ന വിപുലീകരണ പ്രവർത്തനം കൃഷി അസി.ഡയറക്ടർ ലേഖ കാക്കനാട്ട് വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകരും വിദ്യാർഥി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.







