65-ാം ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പ്; ഓവറോൾ കിരീടം നിലനിർത്തി മലബാർ സ്പോർട്സ് അക്കാദമി

കോടഞ്ചേരി: കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച ജി ടെക്ക് ട്രോഫിക്കുവേണ്ടിയുള്ള 65-ാം മത് ജില്ല കോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 46 പോയിൻ്റുകൾ നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ഓവറോൾ കിരീടം നിലനിർത്തി, 18 പോയിൻ്റുമായി കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും, 10 പോയിൻറുകൾ വീതം കരസ്ഥമാക്കി സായി സ്പോർട്സ് അക്കാദമി കോഴിക്കോടും, മെഡിക്കൽ കോളേജ് സ്പോർട്സ് അക്കാദമിയും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോഴഞ്ചേരി ടൗണിൽ നടന്ന ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡണ്ട് മെഹറൂഫ് മണലോടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് മുഖ്യാതിഥിയായി, കോഴിക്കോട് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ എം സുഗുണൻ വിശിഷ്ടാതിഥിയായ പരിപാടിയിൽ വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.







