കസ്തൂരിരംഗൻ റിപ്പോർട്ട്; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം; ലിൻ്റോ ജോസഫ് എം.എൽ.എ

മുക്കം: പശ്ചിമഘട്ട സംരക്ഷണത്തിനായി നടപ്പിലാക്കുന്ന കസ്തൂരിരംഗൻ ശുപാർശകളിൽ തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ ജനവാസ കേന്ദ്രങ്ങളെയും ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് ആവശ്യപ്പെട്ടു.
ശുപാർശകളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് യുഡിഎഫ് സർക്കാർ നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ 9732 ച. കി. മീറ്ററായിരുന്നു സംരക്ഷിത പ്രദേശം. എന്നാൽ LDF സർക്കാർ ഇത് 8000 ച. കി. മീറ്ററായി ചുരുക്കിയതായും, ഇത് പ്രകാരം ഒരുപാട് വില്ലേജുകൾ സംരക്ഷിത മേഖലയിൽ നിന്ന് ഒഴിവാക്കാനായി എന്നും. തിരുവമ്പാടി മണ്ഡലത്തിലെ പുതുപ്പാടി, കോടഞ്ചേരി, നെല്ലിപ്പൊയിൽ, തിരുവമ്പാടി വില്ലേജുകളാണ് ഇത് ബാധിക്കുന്ന മേഖലകളായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങളാണ് എന്നും.
ഒരു വില്ലേജ് ആകെ ഉൾപ്പെടുത്തുന്നതിനാലാണ് ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന സ്ഥിതി വരുന്നത്. ഇത്തരം വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഈ പരിധിയിൽ നിന്നൊഴിവാക്കണം എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് എന്നും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എംഎൽഎ പറഞ്ഞു.






