Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു

കോടഞ്ചേരി : SSLC പരീക്ഷയിലും, + 2 പരീക്ഷയിലും മികച്ച വിജയം കൈവരിച്ചകോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിനെ ജില്ലാ പഞ്ചായത്ത് അനുമോദിച്ചു .
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിൽ നിന്ന് പ്രിൻസിപ്പാൾ ഷിവിച്ചൻ മാതൃവും, ഹെഡ് മാസ്റ്റർ വിജോയ് തോമസും പ്രശസ്തി പത്രം ഏറ്റുവാങ്ങി.
അനുമോദനയോഗത്തിൽ അസി. മാനേജർ ഫാ.സബിൻ തൂമുള്ളിയിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ ആശംസകൾ നേർന്നു സംസാരിച്ചു.






